സമരമുഖത്ത് കൊടികുത്തുന്നതാണോ അപരാധം?; മുഖ്യമന്ത്രിക്കെതിരെ എഐവൈഎഫ്

പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എഐവൈഎഫ്.
സമരമുഖത്ത് കൊടികുത്തുന്നതാണോ അപരാധം?; മുഖ്യമന്ത്രിക്കെതിരെ എഐവൈഎഫ്

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ എഐവൈഎഫ്. തണ്ണീര്‍ത്തട സംരക്ഷണത്തിനും വയല്‍ നികത്തലുകള്‍ക്കും എതിരെ നടക്കുന്ന സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉപയോഗപ്പെടുക എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. സമരമുഖത്ത് കൊടികുത്തുന്നതാണ് ഏറ്റവും വലിയ അപരാധം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസന്വേഷണം എവിടെയും എത്താത്ത സാഹചര്യത്തില്‍ സമരം ചെയ്ത സംഘടനയാണ് പ്രതികളെന്ന്് വരുത്തി തീര്‍ത്ത് പ്രചരിപ്പിക്കുന്നത് യഥാര്‍ത്ഥ പ്രതികളെ,റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. 

ഇനി നിയമവിരുദ്ധമായി ഭൂമി കയ്യേറുന്നത് ശ്രദ്ധയില്‍പ്പെട്ടാന്‍ സമരം നടത്താന്‍ പോകേണ്ട. പോയാല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവരായിരിക്കും പ്രതികള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞുവയ്ക്കുന്നത് എന്നും മഹേഷ് കക്കത്ത് ആരോപിച്ചു. 

കൊടിനാട്ടല്‍ സമരങ്ങള്‍ എഐവൈഎഫ് മാത്രമല്ല സംഘടിപ്പിച്ചിട്ടുള്ളത്. പൊലീസ് സ്വീകരിച്ച അതേ സമീപനം മുഖ്യമന്ത്രി സ്വീകരിക്കാന്‍ പാടില്ലായിരുന്നു, ഒരു നിയമസാധുത ഇല്ലാത്ത പ്രദേശത്ത് നിര്‍മ്മാണം നടത്താന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐവൈഎഫ് കൊല്ലം ജില്ലാ പ്രസിന്റ് വിനോദ് പ്രതികരിച്ചു. 


പൊലീസ് അറസ്റ്റ് ചെയ്ത തങ്ങളുടെ പ്രവര്‍ത്തകര്‍ നിരപരാധികളാണെന്ന് എഐവൈഎഫ് പറഞ്ഞു.  മറ്റന്നാള്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനാണ് എഐവൈഎഫ് തീരുമാനം. 

പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്തത് വര്‍ക് ഷോപ്പ് പണി തടസ്സപ്പടുത്തി എഐവൈഎഫ് കൊടികുത്തിയതുകൊണ്ടാണ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസംഗം. നിയമലംഘനത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പാര്‍ട്ടി കൊടികള്‍ എവിടെയെങ്കിലും കൊണ്ട് കുത്താനുള്ളതല്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com