പെണ്‍കുട്ടികള്‍ പേനാക്കത്തിയോ മുളക് സ്‌പ്രേയോ കരുതണം: ഋഷിരാജ് സിങ് 

പെണ്‍കുട്ടികള്‍ കുറഞ്ഞത് പേനാക്കത്തിയോ മുളക് സ്‌പ്രേയോ എങ്കിലും ബാഗില്‍ കരുതണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്
പെണ്‍കുട്ടികള്‍ പേനാക്കത്തിയോ മുളക് സ്‌പ്രേയോ കരുതണം: ഋഷിരാജ് സിങ് 

കാസര്‍കോഡ്: സ്ത്രീ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഉപദേശവുമായി എക്‌സൈസ് കമ്മീഷണല്‍ ഋഷിരാജ് സിങ്. പെണ്‍കുട്ടികള്‍ കുറഞ്ഞത് പേനാക്കത്തിയോ മുളക് സ്‌പ്രേയോ എങ്കിലും ബാഗില്‍ കരുതണമെന്ന്് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശിച്ചു. സ്ത്രീകളെ അശ്ലീലമായി  16 സെക്കന്‍ഡല്ല, ഒരു സെക്കന്‍ഡ് നോക്കിയാലും ഇപ്പോഴത്തെ നിയമമനുസരിച്ച് കേസെടുക്കാമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

മൂന്നുമാസത്തേക്കെങ്കിലും കരാട്ടെയോ തയ്ക്വാന്‍ഡോയോ പരിശീലിക്കുകയും കോഴ്‌സിന്റെ ഭാഗമായി ഇതു പരിശീലിപ്പിക്കാന്‍ വകുപ്പധ്യക്ഷര്‍ തയ്യാറാകുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു  ഋഷിരാജ് സിങ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com