സിപിഐയെ ലക്ഷ്യമിട്ട് കെ എം മാണി ; പൊന്തന്‍പുഴ ഭൂമി കൈമാറ്റത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

കേസില്‍ വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല.  പൊന്തന്‍പുഴയിലെ 414 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കില്ലെന്നും വനംമന്ത്രി
സിപിഐയെ ലക്ഷ്യമിട്ട് കെ എം മാണി ; പൊന്തന്‍പുഴ ഭൂമി കൈമാറ്റത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

തിരുവനന്തപുരം : സിപിഐയെ പ്രതിരോധത്തിലാക്കുക ലക്ഷ്യമിട്ട് നിയമസഭയില്‍ അടിയന്തര പ്രമേയവുമായി കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. പൊന്തന്‍പുഴ ഭൂമി കൈമാറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. യുഡിഎഫിന്റെ പിന്തുണയോടെയാണ് മാണി നോട്ടീസ് നല്‍കിയത്. 

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറാനായി വനംവകുപ്പ് ഒത്തുകളിച്ചു. കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും കെ എം മാണി ആരോപിച്ചു. 

അതേസമയം പൊന്തന്‍പുഴ ഭൂമി കേസില്‍ വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു സഭയില്‍ പറഞ്ഞു. വനഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കില്ല. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. പൊന്തന്‍പുഴയിലെ 414 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കില്ലെന്നും വനംമന്ത്രി വ്യക്തമാക്കി. പൊന്തന്‍പുഴ ഭൂമി കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അടിയന്തര പ്രമേയ നോട്ടീസിനെ എതിര്‍ത്ത സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com