അഭയകേസില്‍ പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കി ; തോമസ് കോട്ടൂരും സെഫിയും വിചാരണ നേരിടണം

പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി
അഭയകേസില്‍ പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കി ; തോമസ് കോട്ടൂരും സെഫിയും വിചാരണ നേരിടണം

തിരുവനന്തപുരം : അഭയ കേസില്‍ ഫാദര്‍ ജോസ് പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും സിബിഐ കോടതി ഉത്തരവിട്ടു. ഇവര്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച തെളിവുകള്‍ കോടതി ശരിവെച്ചു. കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി. 

ജോസ് പൂതൃക്കയില്‍, തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍
ജോസ് പൂതൃക്കയില്‍, തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍

ജോസ് പൂതൃക്കയില്‍ കോണ്‍വെന്റില്‍ വന്നതിന് തെളിവില്ലെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിലയിരുത്തി. ത​ങ്ങ​ൾ​ക്കെ​തി​രാ​യ കേ​സ് സിബിഐ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും സാ​ക്ഷി​ക​ളു​ടെ മൊ​ഴി സിബിഐ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ഴു​തി ത​യാ​റാ​ക്കി​യ​താ​ണെ​ന്നു​മാ​ണ് പ്ര​തി​ക​ൾ വാദിച്ചത്. എ​ന്നാ​ൽ, രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​വി​കാ​രി​മാ​രും കോ​ൺ​വന്റി​ലെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് സി​സ്​​റ്റ​ർ സെ​ഫി​യെ കാ​ണാ​ൻ എ​ത്തി​യി​രു​ന്ന​താ​യി സാ​ക്ഷി മൊ​ഴി​ക​ളു​ണ്ട്. സിസ്റ്റർ സെ​ഫി​യും പുരോഹിതന്മാരുമായുള്ള അ​വി​ഹി​ത ബ​ന്ധം സി​സ്​​റ്റ​ർ അ​ഭ​യ കാ​ണാ​ൻ ഇ​ട​യാ​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് സിബിഐ വാദിച്ചത്. 

1992 മാ​ർ​ച്ച് 27നാ​ണ് കോ​ട്ട​യം പ​യ​സ് ടെ​ൻ​ത് കോ​ൺ​വന്റി​ലെ കി​ണ​റ്റി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സി​സ്​​റ്റ​ർ അ​ഭ​യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക​ൽ പൊ​ലീ​സ് 17 ദി​വ​സ​വും ക്രൈം​ബ്രാ​ഞ്ച് ഒ​മ്പ​ത് മാ​സ​വും അ​ന്വേ​ഷി​ച്ച് അ​ഭ​യ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. എ​ന്നാ​ൽ,​ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ശു​പാ​ർ​ശ ​പ്ര​കാ​രം 1993 മാ​ർ​ച്ച് 29ന് ​കേ​സ് സി.​ബി.​ഐ ഏ​റ്റെ​ടു​ത്തു. മൂ​ന്നു​ത​വ​ണ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ സിബിഐ കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി. ​എ​ന്നാ​ൽ, മൂ​ന്നു പ്രാ​വ​ശ്യ​വും റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ സിബിഐയോ​ട് ആവശ്യപ്പെടുകയായിരുന്നു. 

കേസിന്റെ വിചാരണ മാര്‍ച്ച് 14 ന് സിബിഐ കോടതിയില്‍ ആരംഭിക്കും. പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതോടെ മൂന്ന് പ്രതികളാകും വിചാരണ നേരിടേണ്ടി വരിക. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന് ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരാകും വിചാരണ നേരിടേണ്ടിവരിക. സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതിരുന്ന മൈക്കിളിനെ കോടതിയാണ് കേസില്‍ നാലാംപ്രതിയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com