എ കെ ബാലന്‍ അങ്ങനെ പറഞ്ഞിട്ടില്ല; സിബിഐ അന്വേഷണം തളളി മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
എ കെ ബാലന്‍ അങ്ങനെ പറഞ്ഞിട്ടില്ല; സിബിഐ അന്വേഷണം തളളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമാകാമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഫലപ്രദമായി അന്വേഷിക്കുമെന്ന് മാത്രമാണ് കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ എ കെ ബാലന്‍ പറഞ്ഞത്. ഏത് ഏജന്‍സി അന്വേഷിക്കുമെന്ന് എ കെ ബാലന്‍ പറഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ശുഹൈബ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല.  അന്വേഷണം ശരിയായ ദിശയിലാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും. അക്രമസംഭവങ്ങള്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം, ബി.ജെ.പി,എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഈ കേസുകളിലെ പ്രതികളെന്നും അനൂപ് ജേക്കബ്ബിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി.

മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കേസില്‍ യു.എ.പി.എ നിയമം ചുമത്താന്‍ ആവശ്യമായ തെളിവുകളൊന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ സി.ബി.ഐ അന്വേഷണവും ആവശ്യമില്ല. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. പൊലീസിന്റെ അന്വേഷണം സംബന്ധിച്ച് ഇതുവരെ ഒരു ഭാഗത്ത് നിന്നും യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ പൊലീസ് പിടികൂടുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com