സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പേ ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ നിരന്നുതുടങ്ങി
സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പേ ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ നിരന്നുതുടങ്ങി. ഇതോടെ ചിത്രം തെളിയുന്നതിന് മുന്‍പ് തന്നെ സിപിഎം പ്രചാരണത്തില്‍ സജീവമായതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങള്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്ത പശ്ചാത്തലത്തിലാണ് പോസ്റ്ററുകള്‍ ഇറക്കിയത്. എന്‍ഡിഎയുടെ പി എസ് ശ്രീധരന്‍ പിളളയും തിങ്കളാഴ്ച മുതല്‍ മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണതേടി വരികയാണ്. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമേ പരസ്യപ്രചാരണത്തിന് ഇറങ്ങൂവെന്നാണ് ബിജെപി നിലപാട്.

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനാല്‍ യുഡിഎഫ് ക്യാമ്പ് അനങ്ങിയിട്ടില്ല. സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതുന്ന എം മുരളി പൗരപ്രമുഖരെയും സമുദായ പ്രാമാണികളെയുമെല്ലാം കാണുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com