ലൈറ്റ് മെട്രോയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല ; ഡിഎംആര്‍സിയുടെ പിന്മാറ്റം പദ്ധതിയെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2018 12:23 PM |
Last Updated: 08th March 2018 12:23 PM | A+A A- |

തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിഎംആര്‍സി പിന്മാറുന്നത് പദ്ധതിയെ ബാധിക്കില്ല. കരാര്‍ കാലാവധി കഴിഞ്ഞതിനാലാണ് ഡിഎംആര്‍സി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
കൊച്ചി മെട്രോ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി മെട്രോയുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍, ലൈറ്റ് മെട്രോ നടപ്പാക്കുമ്പോള്‍ സാമ്പത്തിക വശങ്ങള്‍ കൂടി കണക്കിലെടുക്കണം. ലൈറ്റ് മെട്രോയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോകുന്ന പ്രശ്‌നമില്ല. തുടര്‍നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് ആരോപിച്ച് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് ഡിഎംആര്‍സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഉത്തരവിറക്കി 15 മാസം കാത്തിരുന്നു. എന്നിട്ടും കരാര്‍ ഒപ്പിട്ടില്ല. ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ഇതിനിടെ ശ്രമം നടന്നു. സര്‍ക്കാരിനോട് പരിഭവമില്ല. പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി ഒഴിവാകുകയാണെന്നും ഇ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.