തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം; പ്രവർത്തകർ പിന്തിരിയണം: വിഎസ് 

'ഇ എം എസ്സിന്റെയും, എ കെ ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി വൈ എഫ് ഐ പൊതിച്ചോര്‍ വിതരണത്തിന്റെ എണ്ണം കൂടും' 
തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം; പ്രവർത്തകർ പിന്തിരിയണം: വിഎസ് 

തിരുവനന്തപുരം: പ്രതിമ തകര്‍ക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശം വ്യാജമാണെന്ന്‌ വി എസ് അച്യുതാനന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 'ഇ എം എസ്സിന്റെയും, എ കെ ജിയുടെയും സ്മാരകങ്ങള്‍ തകര്‍ത്താല്‍ മെഡിക്കല്‍ കോളേജിലെ ഡി വൈ എഫ് ഐ പൊതിച്ചോര്‍ വിതരണത്തിന്റെ എണ്ണം കൂടും' എന്ന് താന്‍ പ്രസ്താവിച്ചതായാണ് നവമാധ്യമങ്ങളില്‍  പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.  ഈ രൂപത്തില്‍ ഒരു പ്രസ്താവനയോ,  പരാമര്‍ശമോ താന്‍ നടത്തിയിട്ടില്ല.

തികച്ചും വാസ്തവ വിരുദ്ധവും, ദുരുദ്ദേശത്തോടെയുമുള്ള പ്രചരണമാണിത്. ഇത്തരം വ്യാജസന്ദേശങ്ങള്‍ ആരും വിശ്വസിക്കരുതെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്ന് പിന്തിരിയണമെന്നും വി എസ് വാർത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com