പട്ടികയില്‍ കയറിയ കൂടിയവര്‍ അനര്‍ഹര്‍; എഐസിസി അംഗമാകാന്‍ താനില്ല; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറിച്ച് വിഎം സുധീരനും പിസി ചാക്കോയും. പട്ടികയില്‍ കയറിക്കൂടിയവര്‍ അനര്‍ഹരെന്ന് വിഎം സുധീരന്‍
പട്ടികയില്‍ കയറിയ കൂടിയവര്‍ അനര്‍ഹര്‍; എഐസിസി അംഗമാകാന്‍ താനില്ല; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത് അനര്‍ഹരാണെന്ന ആരോപണവുമായി മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ രംഗത്തെത്തി. ഇത്തരത്തില്‍ താന്‍ എ.ഐ.സി.സിയില്‍ തുടരാനില്ലെന്ന് സുധീരന്‍ യോഗത്തില്‍ വ്യക്തമാക്കി. പട്ടികയ്‌ക്കെതിരെ മറ്റൊരു കോണ്‍ഗ്രസ് നേതാവായ പി.സി.ചാക്കോയും രംഗത്തെത്തിയിട്ടുണ്ട്. ഇനി രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഇല്ലെന്ന് പറഞ്ഞ ചാക്കോ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ തന്നോട് ആലോചിച്ചിട്ടില്ലെന്നും ആരോപിച്ചു. ആരോടും ചര്‍ച്ച ചെയ്യാതെ നേതൃത്വം സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ, തയ്യാറാക്കിയ എ.ഐ.സി.സി പട്ടികയില്‍ വ്യാപക പരാതി ഉയര്‍ന്നതോടെ ഇപ്രാവശ്യം വളരെ രഹസ്യമായാണ് പട്ടികയില്‍ അന്തിമ രൂപം വരുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ എന്നിവര്‍ ഒന്നിച്ചിരുന്നാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കൈമാറിയ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കുകയും ചെയ്തിരുന്നു. 65 പേരുള്ള ഭാരവാഹി പട്ടികയില്‍ 13 പേര്‍ വനിതകളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com