പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുത്; പിണറായിക്ക് മുന്നറിയിപ്പുമായി എഐവൈഎഫ്

കെഎസ്ആര്‍ടിസിയി പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള  നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ്.
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുത്; പിണറായിക്ക് മുന്നറിയിപ്പുമായി എഐവൈഎഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയി പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള  നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ്. എല്‍ഡിഎഫിന് മുന്നാകെ അവതരിപ്പിച്ച നിര്‍ദ്ദേശം അംഗീകരിക്കുവാന്‍ പാടില്ല. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞ് ദിവസങ്ങള്‍ക്കകം കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം എല്‍ഡിഎഫില്‍ അവതരിപ്പിച്ചത് ചെറുപ്പക്കാരില്‍ ഈ സര്‍ക്കാരിനോടുള്ള വിശ്വാസ്യത കുറക്കുവാനേ ഉപകരിക്കൂ. അഡൈ്വസ് മെമ്മോ ലഭിച്ച ആയിരകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തസ്തികയിലടക്കം പ്രവേശിക്കുവാന്‍ കാത്തിരിക്കെ അവരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍.സജിലാല്‍, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം അറുപതാക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് എല്‍ഡിഎഫ് യോഗത്തില്‍ സഖ്യകക്ഷികളോട് അഭിപ്രായം തേടിയിരുന്നു. അടുത്ത എല്‍ഡിഎഫ് യോഗത്തിന് മുന്നേ തീരുമാനം അറിയക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നാണ് മറ്റ് ഘടകക്ഷികളുടെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com