മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കാനില്ല; മന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് വിവാദമായതിന് പിന്നാലെയാണ് ചടങ്ങ് ഉപേക്ഷിച്ചത്
മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കാനില്ല; മന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു

തിരുവനന്തപുരം: വിതുര വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചെന്ന് ക്ഷേത്രഭരണസമിതി. മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന ചടങ്ങ് വിവാദമായതിന് പിന്നാലെയാണ് ചടങ്ങ് ഉപേക്ഷിച്ചത്. മനുഷ്യത്വവിരുദ്ധമായ ആചാരത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ജില്ലാ പോലീസ് മേധാവിക്കും കളക്ടറിനും ചടങ്ങ് തടയാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ വിതുര സ്‌റ്റേഷനില്‍ വിളിച്ച് വരുത്തി വിവരങ്ങള്‍ ആരാഞ്ഞാപ്പോള്‍, പ്രതീകാത്മകമായി മഞ്ഞള്‍ ലായനി ഉപയോഗിച്ച് അഭിഷേകം നടത്താമെന്ന് ക്ഷേത്രഭരണസമിതി ഉറപ്പ് നല്‍കിയിരുന്നു.

പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കടകംപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രാകൃതമായ അനാചാരങ്ങള്‍ മടക്കി കൊണ്ടുവരാനുളള നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുത്തേ മതിയാകൂ. അനാചാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഗീയ സംഘടനയുടെ പിന്തുണ ഉണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്. ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങളൊന്നാകെ ഇത്തരം അനാചാരങ്ങള്‍ക്കും പ്രാകൃത അനുഷ്ഠാനങ്ങള്‍ക്കും എതിരെ രംഗത്തു വരണം. പ്രസ്തുത ക്ഷേത്രം രക്താഭിഷേകം അടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന പരാതിയുമുണ്ട്  മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com