അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് മനസ്സിലായി: എം.എം മണി; സംസ്ഥാനത്ത് ഇനി  വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സാധ്യതയില്ല

വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും അദ്ദേഹം ഷൊര്‍ണൂരില്‍ പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് മനസ്സിലായി: എം.എം മണി; സംസ്ഥാനത്ത് ഇനി  വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്ക് സാധ്യതയില്ല

പാലക്കാട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതായി വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതി നടപ്പാക്കുന്നതില്‍ മുന്നണിയിലും കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്. അതിനാല്‍ സമവായ സാധ്യതകള്‍ കുറവാണ്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു സംസ്ഥാനത്ത് ഇനി സാധ്യതയില്ലെന്നും അദ്ദേഹം ഷൊര്‍ണൂരില്‍ പറഞ്ഞു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണു വൈദ്യുതി ബോര്‍ഡ് തയാറാക്കിയത്. 936 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരുന്നു. 

വെള്ളച്ചാട്ടത്തിന്റെ സ്വാഭിക പ്രവാഹത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വന്‍ വന നശീകരണം സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടി സിപിഐ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. പദ്ധതിയെച്ചൊലി സിപിഎമ്മും സിപിഐയും തമ്മില്‍ വലിയ വാഗ്വാദങ്ങള്‍ നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com