എഐസിസി പട്ടികക്കെതിരെ  മുതിര്‍ന്ന നേതാക്കള്‍;യുവാവായപ്പോഴും മുതിര്‍ന്നപ്പോഴും പരിഗണിച്ചില്ലെന്ന് കെ സി അബു 

സംസ്ഥാനത്ത് നിന്നുളള എഐസിസി അംഗങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ പതിവിന് വിപരീതമായി വിമത സ്വരവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍
എഐസിസി പട്ടികക്കെതിരെ  മുതിര്‍ന്ന നേതാക്കള്‍;യുവാവായപ്പോഴും മുതിര്‍ന്നപ്പോഴും പരിഗണിച്ചില്ലെന്ന് കെ സി അബു 

കോഴിക്കോട്: സംസ്ഥാനത്ത് നിന്നുളള എഐസിസി അംഗങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ പതിവിന് വിപരീതമായി വിമത സ്വരവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥിരം പരാതിക്കാരായ യുവാക്കളെ തൃപ്തിപ്പെടുത്താനായതില്‍ നേതൃത്വം ആശ്വാസം കൊളളുമ്പോഴാണ് മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയത്. 

മുതിര്‍ന്ന നേതാക്കളെ മാത്രം എഐസിസിയിലേക്ക് പരിഗണിച്ചിരുന്ന കാലത്ത് യുവാക്കളായിരുന്നത് കൊണ്ട് ഞങ്ങളെ പരിഗണിച്ചില്ലെന്ന് കോഴിക്കോട് മുന്‍ ജില്ലാ പ്രസിഡന്റ് കെ സി അബു വിമര്‍ശിച്ചു. ഇപ്പോള്‍ യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചപ്പോള്‍ ഞങ്ങളൊക്കെ മുതിര്‍ന്നവരായി. ചുരുക്കത്തില്‍ യുവാവായിരുന്നപ്പോഴും മുതിര്‍ന്നപ്പോഴും പരിഗണന കിട്ടാതെ പോയ വലിയൊരു വിഭാഗം പാര്‍ട്ടിയിലുണ്ടെന്ന്് അബു കുറ്റപ്പെടുത്തി.

പട്ടികയില്‍ 25 ശതമാനമാണ് പുതുമുഖങ്ങള്‍ക്കായി നീക്കിവെച്ചത്. ഇതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടെയുളളവര്‍ എഐസിസി അംഗങ്ങളായി. 
പതിറ്റാണ്ടുകളായി എഐസിസി സമ്മേളനങ്ങളില്‍ പങ്കെടുത്തുവരുന്ന കെ ശങ്കരനാരായണന്‍, കെ പി ഉണ്ണികൃഷ്ണന്‍, പി പി തങ്കച്ചന്‍ തുടങ്ങിയവര്‍ പുറത്തായി.

ഇതിന് കൃതമായി വിശദീകരണം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ല. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പട്ടിക വീതം വെച്ചതിനെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തില്‍ വി എം സുധീരന്‍ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com