പിഎന്‍ബി തട്ടിപ്പില്‍ കുരുങ്ങി കെഎസ്ആര്‍ടിസിയും: വായ്പ അനിശ്ചിതത്വത്തില്‍

വായ്പയ്ക്കായി കെഎസ്ആര്‍ടിസി സമീപിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ് പിഎന്‍ബി. 
പിഎന്‍ബി തട്ടിപ്പില്‍ കുരുങ്ങി കെഎസ്ആര്‍ടിസിയും: വായ്പ അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങി കെഎസ്ആര്‍ടിസിയും. പിഎന്‍ബി തട്ടിപ്പിനെ തുടര്‍ന്നു കെഎസ്ആര്‍ടിസിയുടെ ദീര്‍ഘകാല വായ്പാ നടപടികള്‍ അനിശ്ചിതത്വത്തിലായതായി സൂചന. വായ്പയ്ക്കായി കെഎസ്ആര്‍ടിസി സമീപിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ് പിഎന്‍ബി. 

ദീര്‍ഘകാല വായ്പ അടിസ്ഥാനത്തില്‍ 3,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കെഎസ്ആര്‍ടിസിയുടെ നീക്കം. ഇതില്‍ 750 കോടി രൂപ പിഎന്‍ബിയില്‍ നിന്നുമാണ്. എന്നാല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ പിഎന്‍ബി വായ്പാ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നാണ് സൂചന.

അതേസമയം ഇക്കാര്യത്തില്‍ യാതൊരു പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അടുത്ത ആഴ്ച ബാങ്കുമായി ചര്‍ച്ച നടത്തുമെന്നും വിവരങ്ങളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com