സുധാകരന്റെ ആ വാക്കുകള്‍  കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയി; പരിഹാസവുമായി പി ജയരാജന്‍

സുധാകരന്റെ ആ വാക്കുകള്‍  കേട്ടപ്പോള്‍ ഞാന്‍ ചിരിച്ചുപോയി; പരിഹാസവുമായി പി ജയരാജന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരനെ പിന്നീട് നമ്മള്‍ കണ്ടത് ഉദുമയിലാണ്.പിന്നീട് ഉദുമയില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും എന്നായിരുന്നു വെല്ലുവിളി

കണ്ണൂര്‍: കോണ്‍ഗ്രസ്സ് വിട്ടാല്‍ ഞാന്‍ രാഷ്ട്രീയം അവസാനിപ്പിക്കും എന്ന സുധാകരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരനെ പിന്നീട് നമ്മള്‍ കണ്ടത് ഉദുമയിലാണ്.പിന്നീട് ഉദുമയില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കും എന്നായിരുന്നു വെല്ലുവിളി.ഇതൊക്കെ തോറ്റ എം എല്‍ എയായ സുധാകരന്‍ മറന്നാലും ജനങ്ങള്‍ക്ക് ഓര്‍മ്മശക്തിയുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. സുധാകരന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന ജയരാജന്റെ വാര്‍ത്താ സമ്മേളനത്തിനെതിരെ സുധാകരന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം

സുധാകരന്‍ സിപിഎം വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുകയാണ്..താന്‍ സാധാരണ പ്രസംഗങ്ങളില്‍ ബിജെപി ക്കെതിരായാണ് കൂടുതലും പറയാറുള്ളത് എന്ന് പറഞ്ഞ ഇദ്ദേഹം ആര്‍ എസ് എസും ബിജെപിയും രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളെയും വര്‍ഗ്ഗീയ കലാപങ്ങളെയും കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .ഇത് തന്നെയാണ് ഞാന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.സുധാകരന്റെ വാര്‍ത്താ സമ്മേളനം കൂടി കണ്ടവര്‍ക്ക് കാര്യങ്ങള്‍ എളുപ്പം മനസിലാവുമെന്നും ജയരാജന്‍ പറഞ്ഞു.

ബിജെപി അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് സുധാകരന്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനവുമെല്ലാം ഈ നിര്‍ദേശം അനുസരിച്ചുള്ളതാണ്.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്മാരില്‍ സിപിഎം വിരുദ്ധ അപസ്മാരം പടര്‍ത്താനാണ് ശ്രമം.ഇങ്ങനെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയില്‍ ചേര്‍ക്കാന്‍ എളുപ്പമാണ്.ഈ രാഷ്ട്രീയ അജണ്ടയാണ് സുധാകരന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com