ഇത് ആര്‍ എസ് എസ് അജണ്ടയല്ലാതെ മറ്റെന്താണ്; സുധാകരനെതിരെ തെളിവുകള്‍ നിരത്തി പി ജയരാജന്‍

അതിന്റെ ഭാഗമായാണ് എടയന്നൂരില്‍ കൊല ചെയ്യപ്പെട്ട യുവാവ് പ്രതിനിധാനം ചെയ്യുന്ന മത സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ 'രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍' നിറഞ്ഞ നേതാവെന്ന് സുധാകരനെ വിശേഷിപ്പിച്ചത്
ഇത് ആര്‍ എസ് എസ് അജണ്ടയല്ലാതെ മറ്റെന്താണ്; സുധാകരനെതിരെ തെളിവുകള്‍ നിരത്തി പി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ വീണ്ടും പി ജയരാജന്‍. സുധാകരന്റെ രാഷ്ട്രീയ ദുര്‍ഗുണങ്ങളില്‍ ഒന്ന് സംഘപരിവാര്‍ വിധേയത്വമാണ് . ഈ അപകടകരമായ രാഷ്ട്രീയം താന്‍ ഇനിയും തുടരുമെന്നാണ് സുധാകരന്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ഇതിനെതിരെ പ്രതികരിക്കണമെന്നും പി ജയരാജന്‍ പറഞ്ഞു

ബിജെപി അഖിലേന്ത്യ നേത്യത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സുധാകരന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന അക്ഷേപം ശരിയാണെന്ന് അദേഹത്തിന്റെ ഒടുവിലെത്തെ വാര്‍ത്ത സന്മേളനവും തെളിക്കുന്നു .ആര്‍ എസ് എസിനെതിരെ ഒന്നും പറയാതിരിക്കാനും സിപിഎമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്ര കുത്താനുമാണ് അദേഹത്തിന്റെ ശ്രമം. ഇത് ആര്‍ എസ് എസ് അജണ്ടയല്ലാതെ മറ്റെന്താണെന്നും പി ജയരാജന്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

ഗുജറാത്ത് കൂട്ടക്കൊലയ്ക്കും രാജ്യത്തുടനീളം ദളിതരെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റ്  പുരോഗമന വാദികളേയും ആക്രമിക്കുന്നതിനും നേതൃത്വം നല്‍കിയ സംഘപരിവാറിനെയും, സംഘപരിവാറിനെതിരെ പൊരുതുന്ന സി.പി.ഐ.എം നെയും ഒരേ പോലെ കണക്കാക്കുമെന്ന സുധാകര രാഷ്ട്രീയത്തിന്റെ അപകടം ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കയാണ്.

അതിന്റെ ഭാഗമായാണ് എടയന്നൂരില്‍ കൊല ചെയ്യപ്പെട്ട യുവാവ് പ്രതിനിധാനം ചെയ്യുന്ന മത സംഘടനയുടെ പ്രസിദ്ധീകരണത്തില്‍ 'രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍' നിറഞ്ഞ നേതാവെന്ന് സുധാകരനെ വിശേഷിപ്പിച്ചത് .

ഈ നേതാവിന്റെ സാമീപ്യമാണ് ആക്രമത്തിന്റെ വഴിയിലേക്ക് ചെറുപ്പക്കാരനെ തള്ളി വിട്ടിട്ടുള്ളത് എന്ന് ഈ ലേഖനം അഭിപ്രായപ്പെട്ടിട്ടുണ്ട്.രാഷ്ട്രീയ ദുര്‍ഗുണങ്ങളില്‍ ഒന്ന് സുധാകരന്റെ സംഘപരിവാര്‍ വിധേയത്വമാണ് . ഈ അപകടകരമായ രാഷ്ട്രീയം താന്‍ ഇനിയും തുടരുമെന്നാണ് സുധാകരന്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . ജനാധിപത്യവാദികളും മതനിരപേക്ഷവാദികളും ഇതിനെതിരെ പ്രതികരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
ബിജെപി അഖിലേന്ത്യ നേത്യത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സുധാകരന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന അക്ഷേപം ശരിയാണെന്ന് അദേഹത്തിന്റെ ഒടുവിലെത്തെ വാര്‍ത്ത സന്മേളനവും തെളിക്കുന്നു .

ആര്‍ എസ് എസിനെതിരെ ഒന്നും പറയാതിരിക്കാനും സിപിഐഎമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്ര കുത്താനുമാണ് അദേഹത്തിന്റെ ശ്രമം. ഇത് ആര്‍ എസ് എസ് അജണ്ടയല്ലാതെ മറ്റെന്താണ് ?? കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരം നീക്കങ്ങളെ മതനിരപേക്ഷ വാദികള്‍ ഒറ്റപെടുത്തുക തന്നെ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com