മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

കണ്ണൂർ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, മകളുടെ മകൻ മൂന്നു വയസുകാരൻ ഡാൻ ജോർജ്  എന്നിവരാണ് മരിച്ചത്
മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

മലപ്പുറം: മലപ്പുറം രണ്ടത്താണി ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂർ കേളകം സ്വദേശി ഡൊമിനിക് ജോസഫ്, മകളുടെ മകൻ മൂന്നു വയസുകാരൻ ഡാൻ ജോർജ്  എന്നിവരാണ് മരിച്ചത്.

പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡൊമിനികിന്റെ ഭാര്യ മേഴ്സി, മകളുടെ ഭർത്താവ് ജോർജ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com