ബിഡിജെഎസ് നിര്‍ണായക നേതൃയോഗം ഇന്ന് ; എന്‍ഡിഎയില്‍ തുടരണോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും

വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇനി എന്‍ഡിഎയുടെ ഭാഗമാകേണ്ടെന്നാണ്  ബിഡിജെഎസ് നേതൃത്വത്തില്‍ ഉയര്‍ന്നിട്ടുള്ള പൊതുവികാരം 
ബിഡിജെഎസ് നിര്‍ണായക നേതൃയോഗം ഇന്ന് ; എന്‍ഡിഎയില്‍ തുടരണോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും

ആലപ്പുഴ : ബിജെപിയുമായുള്ള അഭിപ്രായ ഭിന്നത തുടരുന്നതിനിടെ ബിഡിജെഎസിന്റെ നിര്‍ണായ നേതൃയോഗം ഇന്ന് ചേര്‍ത്തലയില്‍ നടക്കും. എന്‍ഡിഎ മുന്നണിയില്‍ തുടരുന്ന കാര്യത്തിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും. ഘടകകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്ത പദവികള്‍ ഇതുവരെ നല്‍കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് ബിഡിജെഎസ് നേതൃത്വം. 

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന് വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തുഷാറിനെ വെട്ടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെയാണ് ബിജെപി നേതൃത്വം സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ ഭിന്നത രൂക്ഷമായ അവസ്ഥയിലാണ്. 

വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇനി എന്‍ഡിഎയുടെ ഭാഗമാകേണ്ടെന്നാണ് ബിഡിജെഎസിന്റെ തീരുമാനം. ബിജെപി നേതാക്കള്‍ പറഞ്ഞു പറ്റിക്കകുയാണെന്നും നേതൃത്വം വിലയിരുത്തുന്നു. ചെങ്ങന്നൂരില്‍ സ്വന്തം പാര്‍ട്ടിയെ നിര്‍ത്തുന്നതിനെക്കുറിച്ചും ബിഡിജെഎസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടേക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com