വായ്പ വിതരണ ക്രമക്കേട്: സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 15th March 2018 09:02 AM |
Last Updated: 15th March 2018 09:02 AM | A+A A- |

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി കോണഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനായിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടില്‍ സഹകരണ സംഘം സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട സഹകരണസംഘ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ദിലീപ് ഖാന്‍, അജിത, സജിത കുമാരി, ഡി.എം.ജോസ്, എസ്.ബിന്ദു, ഡിജി ഷാജി, ടികെ പ്രസാദ് എന്നീ ആറ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു.
സെക്രട്ടേറിയേറ്റിന് പുറത്ത് ജോലി ചെയ്യുന്ന നാല് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സൊസൈറ്റിയിലെ അഴിമതി കണ്ടെത്തിയ ഭരണസമിതി അംഗങ്ങളെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയതതെന്നുമാണ് കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആരോപണം.