ബിഡിജെഎസിന് ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങള്‍ നല്‍കിയതിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല:കുമ്മനം 

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണത്തില്‍ ബിഡിജെഎസിനുണ്ടായ സംശയം ദൂരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം
ബിഡിജെഎസിന് ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങള്‍ നല്‍കിയതിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല:കുമ്മനം 

തിരുവനന്തപുരം: ബിഡിജെഎസിന് ബോര്‍ഡ് കോര്‍പ്പറേഷന്‍ വാഗ്ദാനങ്ങള്‍ നല്‍കിയതായുളള റിപ്പോര്‍ട്ടുകളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ദേശീയ നേതൃത്വവുമായിട്ടാണ് അവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ അവരുമായിട്ടാണ് പറഞ്ഞ് തീര്‍ക്കേണ്ടത്. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നും കുമ്മനം പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണത്തില്‍ ബിഡിജെഎസിനുണ്ടായ സംശയം ദൂരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ബിഡിജെഎസുമായി പാര്‍ട്ടിക്ക് ഭിന്നതകളില്ല.ചെങ്ങന്നൂരില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് മാറി നിന്ന് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കരുതുന്നില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com