മോദിയെ തടയുക ലക്ഷ്യം; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രായോഗിക സമീപനം ഉള്‍ക്കൊള്ളണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലുണ്ടായ ബിജെപിയുടെ പരാജയം മോദി ഫാക്ട് അവസാനിച്ചു എന്നതാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
മോദിയെ തടയുക ലക്ഷ്യം; കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രായോഗിക സമീപനം ഉള്‍ക്കൊള്ളണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലുണ്ടായ ബിജെപിയുടെ പരാജയം മോദി ഫാക്ട് അവസാനിച്ചു എന്നതാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അടുത്ത തെരഞ്ഞടുപ്പില്‍ മോദി അധികാരത്തിലെത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ബിജെപി വിജയിക്കുന്ന മണ്ഡലമാണ് എസ്പി ബിഎസ്പി സഖ്യത്തിലൂടെ തിരിച്ചു പിടിക്കാനായത്. ഈ പരാജയത്തോടെ ബിജെപി യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ കൂട്ടുപിടിച്ച് ബിജെപി അധികാരത്തിലേറിയെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ തെരഞ്ഞടുപ്പ് നടന്ന വലിയ സംസ്ഥാനങ്ങളിലും തെരഞ്ഞടുപ്പ് വരാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയം എളുപ്പമല്ല. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മതേതര  കൂട്ടായ്മ രൂപപ്പെടുമെന്നും അതില്‍ എന്‍ഡിഎയുടെ ഭാഗമായി നില്‍്ക്കുന്ന പാര്‍ട്ടികള്‍ കൂടി എത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സോണിയാഗാന്ധിയുടെ വീട്ടില്‍ നടന്ന വിരുന്നില്‍ എത്തിയ 90 ശതമാനം പ്രതിപക്ഷ പാര്‍ട്ടികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ തുടരുമ്പോള്‍ തന്നെ ദേശീയ തലത്തില്‍ യോജിക്കാനാകുമെന്നാണ് പങ്കെടുത്ത എല്ലാ പാര്‍ട്ടികളും വ്യക്തമാക്കിയത്. സെക്യുലര്‍ വോട്ടുകള്‍ വിഭജിക്കാന്‍ പാടില്ലെന്ന് തന്നെയാണ് യോഗതീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപാര്‍്ട്ടികള്‍ ഉള്‍പ്പടെ യോഗത്തിനെത്തിയത് പോസീറ്റാവായിട്ടാണ് കാണുന്നത്. കേരളത്തില്‍ ബിജെപി മുന്നേറ്റമുണ്ടാക്കില്ലെങ്കിലും ലീഗിന്റെ വോട്ടുകള്‍ ഭിന്നിക്കില്ല. ചെങ്ങന്നൂരില്‍ കാലഹരണപ്പെട്ട വിഷയങ്ങള്‍ ജനം ചര്‍ച്ച ചെയ്യില്ലെന്നും സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞടുപ്പെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com