ക്രൈസ്തവ സഭയുടെ നീക്കം റീവേഴ്‌സ് ഇഫക്ട് ഉണ്ടാക്കും; മദ്യനയത്തെ അനുകൂലിച്ച് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ കാണാമെന്ന സഭയുടെ പ്രസ്താവനയ്‌ക്കെതിരെ വെള്ളാപ്പള്ളി - ബിഡിജെഎസുമായുള്ള പ്രശ്‌നത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് മുന്‍പായി പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല 
ക്രൈസ്തവ സഭയുടെ നീക്കം റീവേഴ്‌സ് ഇഫക്ട് ഉണ്ടാക്കും; മദ്യനയത്തെ അനുകൂലിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: മദ്യനയത്തിനെതിരെ ക്രൈസ്തവ സഭയുടെ നിലപാട് അവര്‍ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി. മദ്യശാലകള്‍ തുറക്കാനുള്ള സര്‍്ക്കാരിന്റെ നയത്തിനെതിരെ ചെങ്ങന്നൂരില്‍ ജനവികാരം പ്രതിഫലിക്കുമെന്ന സഭാ നിലപാട് ശരിയല്ലെന്നും സഭയുടെ നിലപാടിന് ഉദ്ദേശിച്ച ഫലമുണ്ടാകില്ലെന്നും അദ്ദഹം പറഞ്ഞു. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത് സുപ്രീം കോടതി വിധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മാവേലിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ചെങ്ങന്നൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും മിടുക്കന്‍മാരാണ്. മിടുക്കന്‍മാരില്‍ കൂടുതല്‍ വോട്ട്  ആര് നേടുന്നുവോ ആ മിടുക്കന്‍ വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശ്രീധരന്‍പിള്ള നല്ല അഭിഭാഷകനും എഴുത്തുകാരനുമാണ് എന്നാല്‍ അദ്ദേഹത്തിന്റെ പ്രശ്‌നം ഈ നാട്ടുകരനല്ലെന്നുള്ളതാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അറിയില്ല. എന്നാല്‍ അറിയാന്‍ കഴിഞ്ഞത് ജനകീയ കാന്‍ഡിഡേറ്റ് എന്നാണ്. പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. സജി ചെറിയാന്‍ ഈ മണ്ഡലത്തില്‍ നിന്നുള്ള ആളാണ്. ആയിരക്കണക്കിനാളുകളുടെ ദുഖങ്ങള്‍ മാറ്റുന്നതിനായി സജിവമായി രംഗത്തിറങ്ങുന്ന ആളാണെന്നും ഭരണത്തിന്റെ ഗുണങ്ങള്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ആര്‍ക്ക് വേട്ട് നല്‍കുമെന്ന് ഇപ്പോള്‍ പറയാന്‍ ആവില്ല. കൗണ്‍സില്‍ കൂടിയ ശേഷം തീരുമാനമെടുക്കും. താനുമായി വന്ന് സംസാരിച്ചതുകൊണ്ട് ബിജെപി - ബിഡിജെഎസ് ഭിന്നതകള്‍ക്ക് പരിഹാരമാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും എന്‍ഡിഎയില്‍ നിന്ന് ഒരു ഘടകക്ഷികളും കൊഴിഞ്ഞുപോകില്ലെന്നും ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com