നാടിനെ കാട്ടുമുക്കെന്ന് അധിക്ഷേപിച്ചു, എംഎല്‍എയെ അപമാനിച്ചു; മമ്മൂട്ടിക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് 

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശമുള്ള വേദിയില്‍ മഹാനടന്‍ എന്ന് നാം കരുതുന്ന മമ്മുട്ടി അഹങ്കാരത്തിന്റെ ആള്‍രൂപമായോ?
നാടിനെ കാട്ടുമുക്കെന്ന് അധിക്ഷേപിച്ചു, എംഎല്‍എയെ അപമാനിച്ചു; മമ്മൂട്ടിക്കെതിരെ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് 

കൊച്ചി : അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിയുടെ ശിലാസ്ഥാപനത്തിനെത്തിയ നടന്‍ മമ്മൂട്ടിയുടെ പെരുമാറ്റത്തില്‍ രൂക്ഷവിമര്‍ശനം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശമുള്ള വേദിയില്‍ മഹാനടന്‍ എന്ന് നാം കരുതുന്ന (കരുതിയിരുന്ന) മമ്മുട്ടി അഹങ്കാരത്തിന്റെ ആള്‍രൂപമായോ?. എന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ 25 ാനത് ഭവന നിര്‍മ്മാണത്തിന്റെ ശോഭകെടുത്തുന്നതായിരുന്നു 'ആ' മഹാന്റെ സാന്നിദ്ധ്യമെന്നും മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിമര്‍ശനത്തില്‍ അഭിപ്രായപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


മമ്മുട്ടിയെന്ന ഒരു അഹങ്കാരിയുടെ പ്രസംഗം

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശമുള്ള വേദിയില്‍ മഹാനടന്‍ എന്ന് നാം കരുതുന്ന (കരുതിയിരുന്ന) ശ്രീ. മമ്മുട്ടി അഹങ്കാരത്തിന്റെ ആള്‍രൂപമായോ?. ആണെന്നാണ് എനിക്ക് തോന്നുന്നത്. 
അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട്' എന്ന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ ഈ മഹാന്‍ മനസിലാക്കേണ്ടതായിരുന്നു. 'ഏത് കാട്ടിലേക്കാണ് എന്നെ കൊണ്ടുവന്നിരിക്കുന്നതെന്ന്' പറഞ്ഞാണ് മൂന്നര മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രസംഗം 'മഹാന്‍' ആരംഭിച്ചത് തന്നെ. ആ ചടങ്ങിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചവരെ മാത്രമല്ല, ആ മനോഹരമായ ഗ്രാമത്തെ പോലും അധിക്ഷേപിക്കുന്നതായിരുന്നു ആ വാക്കുകള്‍. 'അറ്റ്‌ലിസ്റ്റ് നടന്നെങ്കിലും എന്താമായിരുന്ന സ്ഥലത്ത് വീട് കൊടുക്കാമായിരുന്നു'വെന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തലും തുടക്കത്തില്‍ തന്നെയുണ്ടായി. പതിറ്റാണ്ടുകളായി ടാറിംഗ് നടത്തിയിട്ടുള്ള പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീടിന് കല്ലിട്ട ശേഷം ഈ വിവരക്കേട് പറഞ്ഞത് എന്തിന് വേണ്ടിയായിരുന്നു?. അഞ്ച് മിനിറ്റ് അദ്ധ്യക്ഷ പ്രസംഗം നടത്തിയതിന് എം.എല്‍.എയെ മൂന്ന് മണിക്കൂര്‍ പ്രസംഗിച്ചുവെന്ന് പറഞ്ഞും അധിക്ഷേപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കഥകളും വിവരിച്ചെന്നായിരുന്നു എം.എല്‍.എക്ക് എതിരായ കുറ്റം.
ഏറിയാല്‍ 15 മിനിറ്റ് ചെലവഴിച്ച മഹാന്‍ യോഗത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദേഷ്യഭാവത്തിലായിരുന്നു. നമ്മള്‍ സ്‌ക്രീനില്‍ കണ്ടിരുന്ന വല്ല്യേട്ടനല്ല, നേരില്‍ എന്നും പൊതുജനത്തിന് ബോധ്യമായി. അങ്ങനെ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ 25 ാനത് ഭവന നിര്‍മ്മാണത്തിന്റെ ശോഭകെടുത്തുന്നതായിരുന്നു 'ആ' മഹാന്റെ സാന്നിദ്ധ്യമെന്ന് പറയാതിരിക്കാന്‍ വയ്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com