നാട്ടുകാരുടെ ചോദ്യം സഹിക്കാന്‍ വയ്യ; ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കി

കഴിഞ്ഞ 20 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന ആളാണ് താന്‍. പുസ്തകത്തിന്റെ വില്‍പ്പനയ്ക്കായി ഒരാള്‍ക്ക് അങ്ങനെയെന്തെങ്കിലും പറഞ്ഞങ് പോകാന്‍ കഴിയുമോ
നാട്ടുകാരുടെ ചോദ്യം സഹിക്കാന്‍ വയ്യ; ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കി

കോട്ടയം: നിഷാ ജോസിന്റെ പുസ്തകത്തിലെ വിവാദ പരാമര്‍ശത്തിനെതിരെ ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കി. ഡിജിപിക്കും കോട്ടയം എസ്പിക്കുമാണ് പരാതി നല്‍കിയത്. പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ആളുടെ പേര് വെളിപ്പെടുത്തണമെന്നും, തന്നെ മനപൂര്‍വം വ്യക്തിഹത്യനടത്തുകയാണെന്ന് കാട്ടിയാണ് ഷോണ്‍ ജോര്‍ജ്ജ് പരാതി നല്‍കിയത്.

പുസ്തകത്തിലെ പരാമര്‍ശത്തിന് പിന്നാലെ താനാണെന്ന രീതിയില്‍ പ്രചാരണം നടക്കുന്നതായി പലരും തന്നെ വിളിച്ച് പറയുകയുണ്ടായി. എന്നെ മനപൂര്‍വം കരിവാരി തേക്കാനുള്ള ശ്രമമാണെന്നും ഞാനാണെന്ന പ്രതീതി വരുത്താനും അവര്‍ ശ്രമിച്ചതായും കാണാന്‍ കഴിയും. കഴിഞ്ഞ 20 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന ആളാണ് താന്‍. പുസ്തകത്തിന്റെ വില്‍പ്പനയ്ക്കായി ഒരാള്‍ക്ക് അങ്ങനെയെന്തെങ്കിലും പറഞ്ഞങ് പോകാന്‍ കഴിയുമോ. അതുകൊണ്ട് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ടിടി യെ ചോദ്യം ചെയ്യണമെന്നും ഷോണ്‍ പറഞ്ഞു.

നിഷാ ജോസിനൊപ്പം ട്രയിനില്‍ യാത്ര ചെയ്തിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് കോട്ടയം വരെയാണ് യാത്ര ചെയ്തത്. അവരോട് റെയില്‍വെ സ്‌റ്റേഷനില്‍വച്ച് സംസാരിച്ചതല്ലാതെ ട്രയിനില്‍ നിന്നും സംസാരിച്ചിട്ടില്ല. തീവണ്ടിയിലെ ഒരേ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര. കംപാര്‍ട്ട് മെന്റില്‍ ചില സിപിഎം നേതാക്കള്‍ ഉണ്ടായിരുന്നതായും ഷോണ്‍ പറഞ്ഞു.

പൊലീസ് അന്വേഷണം നടത്തിയില്ലെങ്കില്‍ മാനനഷ്ടത്തിന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. സോളാര്‍ കേസില്‍ ഭര്‍ത്താവ് ജോസ് കെ മാണിക്കെതിരെ ആരോപണം വന്നതിന് പിന്നാലെ ആരോപണം തിരിച്ചുവെക്കാനുള്ള ശ്രമമാണ് ഇത്. കേരളരാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിന്റെ മരുമകളും എംപിയുടെ ഭാര്യയുമായ ആള്‍ക്ക് ഇത്തരം ഒരു അനുഭവം ഉ്ണ്ടായെങ്കില്‍ പ്രതികരിച്ചില്ലെന്ന് പറയുന്നത് തന്നെ വലിയ തെറ്റാണ്. എന്റെ ഭാര്യയോട് ആണ് ആരെങ്കിലും ഇത്തരത്തില്‍ പെരുമാറിയതെങ്കില്‍ അവന്റെ ചെവിക്കല്ല് അടിച്ചുതെറുപ്പിക്കുമായിരുന്നെന്നു ഷോണ്‍ പറഞ്ഞു.പരാമര്‍ശത്തിന് പിന്നാലെ റോഡിലിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. പള്ളിയിലും പോകാന്‍ പറ്റുന്നില്ല. എവിടെയാണ് കയറിപ്പിടിച്ചതെന്നാണ് പലരുടെയും ചോദ്യമെന്നും പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com