ചെങ്ങന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ബിഡിജെഎസ് എന്ന് വെട്ടേറ്റവര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2018 09:22 PM |
Last Updated: 18th March 2018 09:22 PM | A+A A- |

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുറിയായിക്കര ഞെട്ടൂര്‍ ബിജീഷ് (29), തുലാമ്പറമ്പില്‍ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടു മൂന്നുമണിയോടെ ബിജീഷിന്റെ വീടിന് സമീപമാണ് സംഭവം.സുജിത്ത്, രാജേഷ് എന്നിവര്‍ മുമ്പ് ബിഡിജെഎസില്‍ പ്രവര്‍ത്തിച്ചിരുന്നവരും ഇപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ്. ബൈക്കിലെത്തിയ രണ്ടു ബിഡിജെഎസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നു പരിക്കേറ്റവര്‍ പറഞ്ഞു.