ഒറ്റ പുതിയ മദ്യശാലയും ആരംഭിക്കില്ല എന്ന് കേരളത്തിന് ഉറപ്പു നല്‍കുന്നു: എക്‌സൈസ് മന്ത്രി

മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
ഒറ്റ പുതിയ മദ്യശാലയും ആരംഭിക്കില്ല എന്ന് കേരളത്തിന് ഉറപ്പു നല്‍കുന്നു: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്‍ഡിഎഫ് പ്രകടനപത്രികയിലെ മദ്യവര്‍ജനം എന്ന നയമാണ് നടപ്പാക്കുന്നത്. പുതിയ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധി അനുസരിച്ച് മാത്രമാണ് മദ്യശാലകള്‍ തുറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫ് ഭരണകാലത്ത് ഉണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോള്‍ തുറക്കുന്നില്ല.  ഒറ്റ പുതിയ മദ്യശാലയും ആരംഭിക്കില്ല എന്ന് കേരളത്തിന് ഉറപ്പു നല്‍കുന്നു. കോര്‍പ്പറേഷനുകളിലേയും മുന്‍സിപ്പാലിറ്റികളുടേയും കാര്യത്തില്‍ എന്നതുപോലെ പഞ്ചായത്തുകളുടെ കാര്യത്തിലും തീരുമാനം എടുക്കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പൂട്ടിയിട്ടുള്ള ഷാപ്പുകള്‍ക്ക്  തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയത്. ഇതിനെതിരായാണ് പഞ്ചായത്തുകള്‍ തോറും ഷാപ്പുകള്‍ വ്യാപകമായി തുടങ്ങാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചാരണം നടന്നത്. 

യോഗ്യതയില്ലാത്ത ഒറ്റ ഷാപ്പും നടത്താന്‍ അനുവദിക്കില്ല. മൂന്ന് ബാര്‍ ഹോട്ടലുകള്‍, 171 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, ആറ് റിട്ടെയില്‍ ഷോപ്പുകള്‍, ഒരു ക്ലബ്, മൂന്ന് സൈനിക ക്യാന്റീനുകള്‍, 499 കള്ളുഷാപ്പുകള്‍  ഇത്രയുമാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുറക്കുന്നത്. 
നിരവധി തൊഴിലാളികള്‍ ജോലി ഇല്ലാതെ നില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറക്കുന്നതിന്റെ നടപടി ആരംഭിച്ചത് എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com