കാറ്റ് കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നു: മഴ രണ്ടുദിവസം കൂടി തുടര്‍ന്നേക്കും

ഇപ്പോള്‍ അധികം മഴ ലഭിക്കുന്നത് മലബാര്‍ ഭാഗത്താണെന്ന്  റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ് പറഞ്ഞു.
കാറ്റ് കിഴക്ക് ഭാഗത്തേക്ക് നീങ്ങുന്നു: മഴ രണ്ടുദിവസം കൂടി തുടര്‍ന്നേക്കും

നാലുദിവസമായി ലഭിക്കുന്ന മഴ രണ്ടു-മൂന്നുദിവസം കൂടി തുടരുമെന്ന് നിരീക്ഷണം. കിഴക്കന്‍ ഭാഗങ്ങളില്‍ ഇടിയോടുകൂടി കനത്ത മഴയുണ്ടാകുമെന്നാണു കൊച്ചിന്‍ സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഭൂമിയില്‍നിന്നു മൂന്നുകിലോമീറ്റര്‍ മുകളില്‍ മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്നു കിഴക്കോട്ടുള്ള ഗതിയിലാണ്.

ഇപ്പോള്‍ അധികം മഴ ലഭിക്കുന്നത് മലബാര്‍ ഭാഗത്താണെന്ന്  റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എംജി മനോജ് പറഞ്ഞു. അറബിക്കടലില്‍നിന്നു കൂടുതല്‍ കാറ്റിനുള്ള സൂചനകളും ഇന്നലെ രാത്രിയോടെ ലഭിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ ദിവസം ഒറ്റ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് വിവരം. സാധാരണ വ്യാപകമായി ലഭിക്കേണ്ട വേനല്‍ മഴ ഇപ്പോള്‍ പ്രാദേശികമായാണു പെയ്യുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു നീങ്ങിയാല്‍ മഴ ശരാശരി എല്ലായിടത്തും ലഭിക്കുമെന്നാണു കണക്കു കൂട്ടല്‍.

കാറ്റിന്റെ വേഗം കുറഞ്ഞതോടെ മഴ കൂടുതലും പ്രാദേശികമായി. കാലവര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ചിരുന്നതു വടക്കന്‍ പ്രദേശത്തായിരുന്നു. പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ അത് ആനുപാതികമായി കുറഞ്ഞുവരികയാണ്. തെക്കന്‍ പ്രദേശത്തു മണ്‍സൂണ്‍ കുറഞ്ഞാലും തെക്കു- പടിഞ്ഞാറന്‍ കാറ്റുവഴിയുളള മഴയില്‍ അതു പരിഹരിക്കപ്പെടും. വടക്കുഭാഗത്തു മഴയുടെ വിതരണത്തിലെ വ്യതിയാനത്തിന്റെ കാരണം കണ്ടെത്താന്‍ ആവശ്യമായ ഡേറ്റകളും ലഭ്യമല്ല. ചൂടു കൂടുതല്‍ അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ നാലുദിവസത്തിനിടെ ശരാശരി 62 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ, പട്ടാമ്പി, മുണ്ടൂര്‍ സ്‌റ്റേഷനുകളില്‍നിന്നുളള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com