നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത്, കൗതുകത്തോടെ നാട്ടുകാര്‍

നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത്, കൗതുകത്തോടെ നാട്ടുകാര്‍
നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത്, കൗതുകത്തോടെ നാട്ടുകാര്‍

ആലപ്പുഴ: യന്ത്രത്തകരാറിനെ തുടര്‍ന്നു നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്തിറക്കിയതു നാട്ടുകാര്‍ക്കു കൗതുകമായി. മുഹമ്മ കാവുങ്കല്‍ വടക്കേക്കരി പാടത്തിലാണ് നാവിക സേനയുടെ കോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. 

രാവിലെ ഒന്‍പതരയ്ക്ക് ഐഎന്‍എസ് ഗരുഡ നേവല്‍ എയര്‍ സ്‌റ്റേഷനില്‍നിന്നാണു ഹെലികോപ്റ്റര്‍ യാത്ര തുടങ്ങിയത്. സ്ഥിരം പരിശീലനപ്പറക്കലിന്റെ ഭാഗമായിരുന്നു യാത്ര. പറന്നുയര്‍ന്ന് ഒന്നേകാല്‍ മണിക്കൂറിനുശേഷമാണു യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ഓയില്‍ പ്രഷര്‍ കുറഞ്ഞതായി അപായസിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്നു കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടു.

എമര്‍ജന്‍സി ലാന്‍ഡിങ്ങിനു നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പാടത്ത് എറക്കുകയായിരുന്നു. യന്ത്രത്തകരാര്‍ മൂലം ആകാശത്ത് അര മണിക്കൂര്‍ വട്ടമിട്ടു പറന്ന ശേഷമായിരുന്നു അടിയന്തര ലാന്‍ഡിങ്. 

പിന്നീട് രണ്ടു ഹെലികോപ്റ്ററുകളിലായി നാലു സാങ്കേതിക വിദഗ്ധരെ പാടത്തെത്തിച്ചു. തുടര്‍ന്നു കേടുപാടുകള്‍ തീര്‍ത്ത ശേഷം രണ്ടുമണിയോടെ ഹെലികോപ്റ്റര്‍ തിരികെ കൊച്ചിയിലേക്കു പറന്നു. 

കോപ്റ്റര്‍ പാടത്ത് ഇറങ്ങിയതറിഞ്ഞ് നാട്ടുകാര്‍ ഏറെപ്പേര്‍ കാണാനെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com