ബി.ജെ.പി ആധ്യാത്മിക സംഘടനയല്ല; ജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കും: കെ സുരേന്ദ്രന്‍

ബി.ജെ.പി ആധ്യാത്മിക സംഘടനയല്ല; ജയിക്കാന്‍ ആരുടെ വോട്ടും സ്വീകരിക്കും: കെ സുരേന്ദ്രന്‍

മാണി അഴിമതിക്കാരനാണോ എന്ന് പറയേണ്ടത് സിപിഎം-ആധ്യാത്മിക സംഘടനയല്ല - തെരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്ത് തന്ത്രവും പയറ്റുമെന്നും സുരേന്ദ്രന്‍ 

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ മാണിയുടെ പിന്തുണ തേടിയതില്‍ ഭിന്നത രൂക്ഷമായിരിക്കെ വി മുരളീധരന് പിന്തുണയുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തി. കള്ളന്മാരുടെയും, കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് വി മുരളീധരന്റെ പരിഹസിച്ചപ്പോള്‍ ബി.ജെ.പി ആധ്യാത്മിക സംഘടനയല്ല. തെരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്ത് തന്ത്രവും പയറ്റുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ തേടിയ കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം നല്‍കും. മാണി അഴിമതിക്കാരനാണോ എന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

എന്നാല്‍ മാണി മുന്നണിയിലേക്ക് വരാന്‍ താത്പര്യം കാണിച്ചാല്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നായിരുന്നു ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. സിപിഎം, കോണ്‍ഗ്ര്‌സ് ഒഴികെയുള്ള ഏതുപാര്‍ട്ടിക്കുമായി വാതില്‍ തുറന്ന് കിടക്കുകയാണെന്നും കുമ്മനം  പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയുറപ്പിക്കാന്‍ പി.കെ കൃഷണദാസ് ദൂതനായത്. എന്നാല്‍ ഈ നീക്കത്തില്‍ മുരളീധരവിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. തെരഞ്ഞെടുപപ്പില്‍  കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നായിരുന്നു മാണിയുടെ പിന്തുണ തേടിയതിനോട് വി മുരളീധരന്റെ പ്രതികരണം. എല്ലാവരുടെയും വോട്ട് വേണമെന്നും കെ.എം മാണിയുമായി പി.കെ കൃഷ്ണദാസ് ചര്‍ച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച വി മുരളീധരന്റെ നിലപാടിന് പാര്‍ട്ടിയില്‍ വലിയ പിന്തുണ കിട്ടിയിരുന്നില്ല. മാണിയുമായി നേരത്തെ നടന്ന ചര്‍ച്ചക്കും സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത് കൃഷ്ണദാസിനെയായിരുന്നു. ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതും പി കെ കൃഷ്ണദാസാണ്.മുരളീധരപക്ഷത്തെ പ്രചാരണ രംഗത്തേക്ക് അടുപ്പിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ക്കിടെ കൂടിയാണ് അവരുടെ പ്രതിഷേധം മറനീക്കി പുറത്ത് വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com