രാജ്യസഭാ തെരഞ്ഞടുപ്പ്: ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് കെഎം മാണി

രാജ്യസഭാ തെരഞ്ഞടുപ്പ് ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് കേരളാ കോണ്‍ഗ്രസ്. തെരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനം 
രാജ്യസഭാ തെരഞ്ഞടുപ്പ്: ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് കെഎം മാണി

കോട്ടയം: ഇൗ ​മാ​സം 23ന്​ ​ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടതില്ലെന്ന് കേരളാ കോൺ​ഗ്രസ് തീരുമാനം. തെരഞ്ഞടുപ്പിൽ നിന്നും പാർട്ടി വിട്ടുനിൽക്കും. വീ​രേ​ന്ദ്ര​കു​മാ​റിന്റെ വി​ജ​യം ഉ​റ​പ്പാ​യ​തി​നാ​ൽ  കേ​ര​ള കോ​ൺ​ഗ്ര​സിന്റെ ആ​റ്​ എം.​എ​ൽ.​എ​മാ​രു​ടെ വോ​ട്ട്​ ഫ​ല​ത്തെ ബാ​ധി​ക്കി​ല്ല.ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാന‍് മാണി വിഭാ​ഗം തീരുമാനിച്ചത്. 

ഇ​ട​തു​മു​ന്ന​ണി  ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ക്കാ​ത്ത​തും സി.​പി.​ഐ​യു​ടെ എ​തി​ർ​പ്പും മ​ദ്യ​ന​യ​ത്തി​ൽ സ​ഭ​ക​ൾ ഒ​ന്ന​ട​ങ്കം സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തു​വന്നതും ഈ സാഹചര്യത്തിൽ പാർട്ടിയെ ദുർബലമാക്കുമെന്നും വിലയിരുത്തലുകൾ ഉണ്ട്. ചെങ്ങന്നൂരിൽ ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ  ഇന്നത്തെ യോ​ഗത്തിൽ തീരുമാനമുണ്ടായേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com