ലെനിന്റെ പ്രതിമ തകര്‍ത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഏകാധിപത്യഭരണമെന്ന് സിപി ജോണ്‍

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുന്ന നിലയില്‍ സിപിഎം വിരോധം നുരഞ്ഞുപൊങ്ങിയതിന്റെ മുഖ്യകാരണം 25 വര്‍ഷത്തെക്കാലത്തെ സിപിഎം ഭരണമാണെന്ന് സിപി ജോണ്‍
ലെനിന്റെ പ്രതിമ തകര്‍ത്തിന് പിന്നില്‍ സിപിഎമ്മിന്റെ ഏകാധിപത്യഭരണമെന്ന് സിപി ജോണ്‍

കൊച്ചി: ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെടുന്ന നിലയില്‍ സിപിഎം വിരോധം നുരഞ്ഞുപൊങ്ങിയതിന്റെ മുഖ്യകാരണം 25 വര്‍ഷത്തെക്കാലത്തെ സിപിഎം ഭരണമാണെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ ഇടതുപക്ഷം തകര്‍ത്താല്‍ അവിടങ്ങളില്‍ തീവ്രവലതുപക്ഷം വിജയിക്കുമെന്നതിന്റെ തെളിവാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു. 

ഫാസിസത്തിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് പ്രതിരോധിക്കേണ്ട കാലമാണിത്. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ മോദി സര്‍ക്കാരിനെ തൂത്തെറിയാനാവുമെന്ന് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞടുപ്പ് കാണിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചത് ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ജോണ്‍ പറഞ്ഞു. 

ത്രിപുര തെരഞ്ഞടുപ്പില്‍ ബിജെപി വിജയം നേടിയതിന് പിന്നാലെയായിരുന്നു ലെനിന്റെ പ്രതിമകള്‍ തകര്‍ക്കരപ്പെട്ടത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. സിപിഎമ്മിന്റെ ബദ്ധശത്രു മമതാ ബാനര്‍ജി വരെ പ്രതിമ തകര്‍ത്ത സംഭവം ന്യായികരിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി വിരോധത്തെക്കാള്‍ സിപിഎം വിരോധമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നതാണ് ജോണിന്റെ പ്രതികരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com