ആരോപണം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; സിപിഎം രാഷ്ട്രീയ ധാര്‍മ്മികത പാലിക്കണം: ആഞ്ഞടിച്ച് ശബരിനാഥന്‍ എംഎല്‍എ

സിപിഎം രാഷ്ട്രീയ ധാര്‍മ്മികത കാട്ടണമെന്നും വിവാദത്തിലേയ്ക്ക് കുടുംബത്തെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ശബരിനാഥന്‍ 
ആരോപണം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; സിപിഎം രാഷ്ട്രീയ ധാര്‍മ്മികത പാലിക്കണം: ആഞ്ഞടിച്ച് ശബരിനാഥന്‍ എംഎല്‍എ

തിരുവനന്തപുരം:  വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് അനധികൃതമായി നല്‍കിയെന്ന പരാതിയില്‍ രൂക്ഷ പ്രതികരണവുമായി കെ എസ് ശബരിനാഥന്‍ എംഎല്‍എ. സിപിഎം രാഷ്ട്രീയ ധാര്‍മ്മികത കാട്ടണമെന്നും വിവാദത്തിലേയ്ക്ക് കുടുംബത്തെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ശബരിനാഥന്‍ പറഞ്ഞു. താനും ദിവ്യ എസ് അയ്യരും ഉത്തരവാദിത്വത്തോടെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പറഞ്ഞ ശബരിനാഥന്‍ ആരോപണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്നും കുറ്റപ്പെടുത്തി. 

നേരത്തെ ഭൂമി കൈമാറ്റ ഉത്തരവ് പുറപ്പെടുവിച്ച തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടിരുന്നു.  

സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നത്.വിവാദ ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂമി നല്‍കിയത് ജി കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വിവാദഭൂമി സന്ദര്‍ശിച്ചശേഷം മനോരമ ന്യൂസിനോട് സംസാരിക്കവെയാണ് ആനാവൂര്‍ നാഗപ്പന്‍ ആരോപണം ഉന്നയിച്ചത്. 

വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റത്തില്‍ സാഹചര്യം വിലയിരുത്തുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂമി കൈമാറ്റത്തില്‍ വീഴ്ചയുണ്ടോയെന്ന് വിലയിരുത്തും. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ലഭിച്ചേക്കും. സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന്റേത് തന്നെയായി നിലനിര്‍ത്തുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. 

ഭൂമി ഇടപാട് വിവാദമായതോടെ ഉത്തരവ് റവന്യൂമന്ത്രി സ്‌റ്റേ ചെയ്തിരുന്നു. കൂടാതെ വിഷയത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് അന്വേഷണത്തിന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്ന വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ 27സെന്റ് പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com