എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്, അത് ഞാന്‍ ചെയ്യും: വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍

തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്, അത് ഞാന്‍ ചെയ്യും: വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. നെല്‍വയല്‍ സംരക്ഷിക്കലാണ് എന്റെ ജോലി, ഞാനത് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

'നിലവില്‍ എന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക'- മന്ത്രി പറഞ്ഞു. വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. സമരപ്പന്തല്‍ കത്തിക്കലടക്കം, സമരത്തെ തളര്‍ത്തുന്ന നിലപാടുകളായിരുന്നു സിപിഎം സ്വീകരിച്ചിരുന്നത്. സമരക്കാര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രി സമരക്കാരെ പിന്തുണച്ച് രംഗത്തെത്തുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com