കണ്ണൂരില്‍ വയോധികക്ക് നേരെ ചെറുമകളുടെ ക്രൂരമര്‍ദനം: പൊലീസ് കേസെടുത്തു

കണ്ണൂര്‍ ആയിക്കര സ്വദേശിയായ കല്യാണിയമ്മയെ ആണ് ചെറുമകളായ ദീപ ക്രൂരമായി മര്‍ദിച്ചത്.
കണ്ണൂരില്‍ വയോധികക്ക് നേരെ ചെറുമകളുടെ ക്രൂരമര്‍ദനം: പൊലീസ് കേസെടുത്തു

കണ്ണൂര്‍: വയോധികയെ അതിക്രൂരമായി മര്‍ദിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ചെറുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ആയിക്കര സ്വദേശിയായ കല്യാണിയമ്മയെ ആണ് ചെറുമകളായ ദീപ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 

മര്‍ദ്ദനം സ്ഥിരമാണെന്നും ശരീരം മുഴുവന്‍ പൊട്ടിയ നിലയിലാണെന്നും കല്യാണി പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com