പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല;  മാധ്യമങ്ങള്‍ വാര്‍ത്ത വക്രീകരിക്കുന്നു എന്ന്‌ കോടിയേരി

സുപ്രീംകോടതിയുടെ വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്
പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല;  മാധ്യമങ്ങള്‍ വാര്‍ത്ത വക്രീകരിക്കുന്നു എന്ന്‌ കോടിയേരി

തിരുവനന്തപുരം: പുതിയ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കോടിയേരി, മാധ്യമങ്ങള്‍ വാര്‍ത്ത വക്രീകരിക്കുകയാണെന്നും ആരോപിച്ചു. 

സുപ്രീംകോടതിയുടെ വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ പുതിയ എന്തോ സര്‍ക്കാര്‍ ചെയ്യുന്നത് പോലെ തെറ്റായ പ്രചാരണങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. 

പുതിയ ബാറുകള്‍ തുറക്കില്ലെന്നും, അടച്ചു പൂട്ടിയവ തുറക്കാനാണ് പോകുന്നതെന്നും എക്‌സൈസ് മന്ത്രി ടി.പ്ി.രാമകൃഷ്ണന്‍ കഴിഞ്# ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ല. പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിച്ച് പഞ്ചായത്തുകളില്‍ മദ്യശാല തുറക്കാന്‍ മാര്‍ഗ നിര്‍ദേശമുണ്ട്. പതിനായിരത്തില്‍ അധികം ജനസംഖ്യയുള്ള പഞ്ചായത്തിന് നഗരപ്രദേശമായി കണക്കാക്കും. പൂട്ടിയ 500 കള്ളു ഷാപ്പുകളും, മൂന്ന് ബാറുകളും, 150 ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുമെന്നാണ് പ്രാഥമിക കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com