• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • വിഡിയോ
Home കേരളം

അനാവശ്യ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ വികസനം നിര്‍ത്തിവെക്കില്ല ;  കീഴാറ്റൂരില്‍ കൂടി മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th March 2018 10:56 AM  |  

Last Updated: 20th March 2018 11:10 AM  |   A+A A-   |  

0

Share Via Email


തിരുവനന്തപുരം : അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസനം നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദേശീയപാത വികസനം പാടില്ലെന്ന് ശഠിക്കുന്നവര്‍ നാട്ടിലുണ്ട്. കീഴാറ്റൂരില്‍ കൂടി മാത്രമേ റോഡ് നിര്‍മ്മിക്കാന്‍ കഴിയൂ. മറ്റൊരു സ്ഥലം ചൂണ്ടിക്കാട്ടാന്‍ സമരക്കാര്‍ക്കു പോലും കഴിയില്ല. സിപിഎമ്മുകാര്‍ എതിര്‍ത്താല്‍ വികസനം നിര്‍ത്തണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൃഷിക്കാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഭരണപക്ഷം പ്രതിപക്ഷം എന്ന വേര്‍തിരിവില്ലാതെ വികസനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

വികസനത്തിന് ആരും എതിരല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിനെ തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെയാണ് എതിര്‍ക്കുന്നത്. സിപിഎമ്മുകാരല്ലാതെ മറ്റാരും സമരം ചെയ്യരുതെന്നാണോ നിലപാട്.  മറ്റു പ്രദേശത്തുള്ളവര്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് എന്ത് ന്യായമാണ്. മഹാരാഷ്ട്രയില്‍ കൃഷി ഉള്ളതുകൊണ്ടാണോ എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ മഹാരാഷ്ട്രയിലെ കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അധികാരത്തിന്റെ ഹുങ്കുള്ള പത്തു തലയുള്ള രാവണന്മാരെയാണ് കീഴാറ്റൂരില്‍ കണ്ടതെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ സിപിഎം കൊല്ലരുത്. കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. തീവെച്ച് നശിപ്പിക്കുന്നത് കണ്ടു നില്‍ക്കലാണോ പൊലീസിന്റെ ജോലിയെന്നും സതീശന്‍ ചോദിച്ചു. 

കീഴാറ്റൂരില്‍ ദേശീയപാതക്കായുള്ള സ്ഥലമെടുപ്പിനെതിരെ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. വികസനം, കാര്‍ഷികം, ധാര്‍മികം എന്നിവ യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്തവയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ്. സമരം ചെയ്യുന്നത് പ്രദേശത്തിന് പുറത്തുള്ളവരെന്നും മന്ത്രി പറഞ്ഞു. വയല്‍ക്കിളികളുടെ സമരം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
    Related Article
  • കീഴാറ്റൂരില്‍ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, കഴുകന്‍മാര്‍ :  മന്ത്രി ജി സുധാകരന്‍
  • വയല്‍ക്കിളികള്‍ക്കെതിരെ കിസാന്‍ സഭ; സമരം നടത്തുന്നത് പുറത്തു നിന്നുവന്നവര്‍
TAGS
congress Pinarayi Vijayan Assembly land issue keezhattur vayalkilikal

O
P
E
N

മലയാളം വാരിക

print edition
ജീവിതം
ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍
6qfYQ6LSലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്
വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്
ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും
പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍
arrow

ഏറ്റവും പുതിയ

ഒരു കുപ്പി പാലിന് ലേലത്തില്‍ കിട്ടിയത് 20000 രൂപ; സംഭവം ആലപ്പുഴയില്‍

ലിനി.. നീ ഇല്ലാത്ത അവന്റെ ആദ്യപിറന്നാള്‍; കണ്ണുനനയിച്ച് സജീഷിന്റെ കുറിപ്പ്

വിവാഹസല്‍ക്കാരങ്ങള്‍ക്ക് വിട; ഡയാലിസിസ് യൂണിറ്റിന് രണ്ട് ലക്ഷം രൂപ നല്‍കി ദമ്പതികള്‍; യുവാക്കള്‍ ഈ മാതൃക പിന്തുടരട്ടെയെന്ന് എംബി രാജേഷ്

ട്രംപിന്റെ നയ പ്രഖ്യാപനം; പാർലമെന്റിൽ അതിഥിയായി ഈ മലയാളി പെൺകുട്ടിയും

പൂവന്‍കോഴി മകളെ ആക്രമിക്കുന്നു, പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനില്‍; കോഴിക്ക് പകരം ഞങ്ങള്‍ ജയിലില്‍ പോകാമെന്ന് ഉടമകള്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം