കാട്ടുപന്നിയെ കണ്ടു ; എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന വിരണ്ടോടി

കാട്ടുപന്നി അടുത്തുകൂടി പോയപ്പോഴാണ് ആന വിരണ്ടോടിയതെന്ന് ദൃക്‌സാക്ഷികള്‍
കാട്ടുപന്നിയെ കണ്ടു ; എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന വിരണ്ടോടി

പത്തനംതിട്ട : ശബരിമലയില്‍ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന വിരണ്ടോടി. പമ്പയില്‍നിന്നും സന്നിധാനത്തിലേക്കുള്ള പാതയില്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ ചരല്‍മേട്ടില്‍ വച്ചാണ് ആന വിരണ്ടോടിയത്. കാട്ടുപന്നിയെക്കണ്ട് പേടിച്ചായിരുന്നു ആന വിരണ്ടോടിയത്. 

ഇതേത്തുടര്‍ന്ന് ആളുകള്‍ ചിതറിയോടി. സമീപമുള്ള ചുക്കുവെള്ള കൗണ്ടറിലെ ജീവനക്കാരന്‍ ഇതിനിടെ ബോധം കെട്ടു വീണു. കാലൊടിഞ്ഞ ഇയാളെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


പന്നി അടുത്തുകൂടി പോയപ്പോഴാണ് ആന വിരണ്ടോടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.  പമ്പ- സന്നിധാനം പാതയിലൂടെ ഓടിയ ആനയെ പിന്നീട് തളച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com