ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വേദി പങ്കിട്ട് ശോഭനാ ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.  
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് വേദി പങ്കിട്ട് ശോഭനാ ജോര്‍ജ്

ചെങ്ങന്നൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭനാ ജോര്‍ജ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി. 

മുഖ്യമന്ത്രി പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.  ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ശോഭനാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.

1991മുതല്‍ നാലു തവണ ചെങ്ങന്നൂരില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ശോഭനാ ജോര്‍ജ് പിന്നീട് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com