ആംബുലന്‍സില്‍ കൊണ്ടുപോകും വഴി സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു, രോഗി മരിച്ചു

ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കയറ്റുന്ന സമയം ഓക്‌സിജന്‍ മാസ്‌ക് ആശുപത്രി അധികൃതര്‍ ഊരിയെടുത്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു
ആംബുലന്‍സില്‍ കൊണ്ടുപോകും വഴി സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു, രോഗി മരിച്ചു

തൃശൂര്‍: ജില്ലാ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് ഇടയില്‍ രോഗി സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചു. ശ്വാസംമുട്ടിന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാളത്തോട് കെരേരക്കാട്ടില്‍ കെ.കെ.സെബാസ്റ്റിയന്‍(64) ആണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. 

അസുഖം കുറയാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കയറ്റുന്ന സമയം ഓക്‌സിജന്‍ മാസ്‌ക് ആശുപത്രി അധികൃതര്‍ ഊരിയെടുത്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

ജില്ലാ ആശുപത്രിയുടെ ആംബുലന്‍സിലായിരുന്നു സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ  കൊണ്ടുപോയത്. ജില്ലാ ആശുപത്രിയുടെ സഹായിയും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. മരണം നടന്നതിന് പിന്നാലെ സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി പ്രതിഷേധിച്ചുവെങ്കിലും പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com