കായല്‍ തീരത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ ; സിപിഎം പദ്ധതി വിവാദത്തില്‍

പദ്ധതി പ്രദേശം തീരദേശ പരിപാലന സോണ്‍ രണ്ടിലാണെന്ന് വിദഗ്ധ സമിതി
കായല്‍ തീരത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ ; സിപിഎം പദ്ധതി വിവാദത്തില്‍

കൊച്ചി : കൊച്ചിയിലെ സിപിഎം കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി വിവാദത്തില്‍. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കാനാവില്ലെന്ന് വിദഗ്ധ സമിതി അറിയിച്ചു. പദ്ധതി പ്രദേശം തീരദേശ പരിപാലന സോണ്‍ രണ്ടിലാണെന്നാണ് വിദഗ്ധ സമിതി അറിയിച്ചതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊച്ചി മറൈന്‍ ഡ്രൈവിലെ 15 സെന്റ് സ്ഥലത്താണ് സിപിഎം മുന്‍ മന്ത്രി ടി കെ രാമകൃഷ്ണന്റെ പേരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. ഇതിന് അനുമതി തേടി സിപിഎം നേതാവ് സി എന്‍ മോഹനനാണ് അപേക്ഷ നല്‍കിയത്. 

കൊച്ചി കായലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചത്. സിഎന്‍ മോഹനന്റെ അപേക്ഷ പ്രകാരം എംഐ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പ്രദേശത്ത് പരിശോധന നടത്തുകയും പാരിസ്ഥിതിക അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം നിര്‍മ്മാണ അനുമതി ലഭിച്ചതായാണ് സി എന്‍ മോഹനന്‍ അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com