നഴ്‌സുമാരുടെ സമരം നിയമവിരുദ്ധം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും, നഴ്‌സസ് അസോസിയേഷനും തമ്മില്‍ സമവായ ചര്‍ച്ച നടന്നിരുന്നു
നഴ്‌സുമാരുടെ സമരം നിയമവിരുദ്ധം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നഴ്‌സുമാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ടുള്ള മാനേജ്‌മെന്റുകളുടെ ഹര്‍ജിയും, ശമ്പള പരിഷ്‌കരണ ഉത്തരവ് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും, നഴ്‌സസ് അസോസിയേഷനും തമ്മില്‍ സമവായ ചര്‍ച്ച നടന്നിരുന്നു. 

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധമാണെന്നും എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മാര്‍ച്ച് 31 മുതല്‍ ശമ്പള പരിഷ്‌കരണം നടത്താനുള്ള സര്‍ക്കാരിന്റെ നീക്കം തടഞ്ഞ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് നഴ്‌സസ് അസോസിയേഷന്റെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com