സമരപ്പന്തല്‍ കത്തിച്ചത് തെറ്റ്; വയല്‍ നികത്താതെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം; എഐവൈഎഫ് കീഴാറ്റൂരില്‍

ആരുടേയും വാശി തീര്‍ക്കാനായി സമരത്തെ ഉപയോഗിക്കരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും എഐവൈഎഫ്
സമരപ്പന്തല്‍ കത്തിച്ചത് തെറ്റ്; വയല്‍ നികത്താതെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം; എഐവൈഎഫ് കീഴാറ്റൂരില്‍

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ് നേതാക്കള്‍ സമരസ്ഥലത്തെത്തി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. 

തുടക്കം തൊട്ടേ തങ്ങള്‍ സമരക്കാര്‍ക്കൊപ്പമായിരുന്നു.സമരപ്പന്തല്‍ കത്തിച്ചത് തെറ്റായിപ്പോയെന്നും കക്കത്ത് കൂട്ടിച്ചേര്‍ത്തു.  ബൈപ്പാസ് റോഡിന് ബദലായി ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചാല്‍ എല്ലാവരേയും സംതൃപ്തിപ്പെടുത്തി കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും മഹേഷ് പറഞ്ഞു. 

ആരുടേയും വാശി തീര്‍ക്കാനായി സമരത്തെ ഉപയോഗിക്കരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com