ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വ വികസന മാതൃക: വിഎസ് അച്യുതാനന്ദന്‍

ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വ വികസന മാതൃക: വിഎസ് അച്യുതാനന്ദന്‍
ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വ വികസന മാതൃക: വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെ പരോക്ഷമായി എതിര്‍ത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്റെ ജലദിന സന്ദേശം. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വ വികസന മാതൃകയാണെന്ന് വിഎസ് സന്ദേശത്തില്‍ പറഞ്ഞു.

കണ്ണൂരിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ്  സമരത്തെ അനുകൂലിക്കുകയാണെന്നു സൂചിപ്പിച്ചുകൊണ്ടുള്ള വിഎസിന്റെ സന്ദേശം. കുന്നും വയലും ഇല്ലാതാക്കുന്ന വികസനത്തെ വിഎസ് സന്ദേശത്തില്‍ തള്ളിപ്പറഞ്ഞു.  ജല സ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വ വികസന മാതൃകയാണ്. പ്ലാച്ചിമടയില്‍ ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നതിനെതിരെ നടന്ന ജനകീയ സമരത്തെയും വിഎസ് സന്ദേശത്തില്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനായി വയല്‍ നികത്തുന്നതിലൂടെ കൃഷി മാത്രമല്ല, ഒരു പ്രദേശത്തിന്റെയാകെ കുടിവെള്ള സ്രോതസും നഷ്ടമാവുമെന്നാണ് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മേഖലയിലെ പരിസ്ഥിതിയെ അപ്പാടെ തകിടം മറിക്കുന്നതാണ് പദ്ധതിയെന്ന് അവര്‍ വിമര്‍ശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com