മാണിയുടെ ഇടതുമുന്നണി പ്രവേശനം; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎമ്മിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്‌

മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായും,  തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടായാലും ഗുണം ചെയ്യില്ലെന്നാണ് സിപിഐയുടെ നിലപാട്
മാണിയുടെ ഇടതുമുന്നണി പ്രവേശനം; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎമ്മിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന്‌


ന്യൂഡല്‍ഹി: കെ.എം.മാണിയുടെ ഇടതു മുന്നണഇ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം കേന്ദ്ര നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തു. കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണം എന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് തള്ളിയിരുന്നു. 

എന്നാല്‍ പോളിറ്റ്ബ്യൂറോയില്‍ ഉയര്‍ന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയും, എസ്.രാമചന്ദ്രന്‍പിള്ളയും ഇന്ന് സിപിഐ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്. മാണിയെ ഇടതു മുന്നണിയില്‍ എടുക്കേണ്ട എന്ന സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശരിയാണ് എന്നായിരുന്നു  സിപിഐ ദേശീയ സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.  

മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായും,  തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടായാലും ഗുണം ചെയ്യില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇടതുപക്ഷവുമായും ബിജെപിയുമായും ചര്‍ച്ച നടത്തി വിലപേശല്‍ രാഷ്ട്രീയമാണ് കേരള കോണ്‍ഗ്രസ് എം കളിക്കുന്നതെന്നും സിപിഐ  ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com