വീണ്ടും വീണ്ടും കഴിക്കാന്‍ ലെസിയില്‍ മയക്കുമരുന്ന്: സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

നഗരത്തിലെ പല കടകള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് കൊച്ചി ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. 
വീണ്ടും വീണ്ടും കഴിക്കാന്‍ ലെസിയില്‍ മയക്കുമരുന്ന്: സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

കൊച്ചി: ആളുകളെ ലെസിയുടെ സ്ഥിരം ഉപഭോക്താക്കളാക്കാന്‍ ലെസിയില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവ ചേര്‍ക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുമെന്ന് അരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ കലൂരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞതായി സൗത്ത്‌ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

കൊച്ചി നഗരത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് പലയിടങ്ങളിലായി ലെസി ഷോപ്പുകള്‍ തുറന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് പരിശോധനകള്‍ ശക്തമാക്കുന്നത്.  നഗരത്തിലെ പല കടകള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് കൊച്ചി ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. 

രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെയാണ് പല ലെസി ഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്തതില്‍ അധികം കടകള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ കടകളില്‍ എല്ലാം പരിശോധന ശക്തമാക്കുമെന്ന് ഫുഡ് സേഫ്റ്റി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കലൂര്‍ പൊറ്റക്കുഴി റോഡിലെ ലെസിയുടെ മൊത്ത നിര്‍മാണശാലയില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ലെസിയുണ്ടാക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടെത്തി. ലെസിയുണ്ടാക്കാനുള്ള വെള്ളമെടുക്കുന്നത് കക്കൂസില്‍ നിന്നാണെന്നും പഞ്ചസാരക്കുപകരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വൃത്തിഹീന അന്തരീക്ഷത്തില്‍ സൂക്ഷിച്ചിരുന്ന തൈര്, ക്രീം, ഫ്രൂടസ് മിക്‌സ്ചര്‍,  െ്രെഡ ഫ്രൂടസ് അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് കെട്ടിടം സീല്‍ ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com