കീഴാറ്റൂരിലേത് വയല്‍ക്കിളികളല്ല എരണ്ടകള്‍; സമരത്തെ പരിഹസിച്ച് മന്ത്രി സുധാകരന്‍ വീണ്ടും

വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് പറഞ്ഞ സുധാകരന്‍, അവര്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ലുമുഴുവന്‍ കൊത്തികൊണ്ടുപോകുമെന്നും പരിഹസിച്ചു
കീഴാറ്റൂരിലേത് വയല്‍ക്കിളികളല്ല എരണ്ടകള്‍; സമരത്തെ പരിഹസിച്ച് മന്ത്രി സുധാകരന്‍ വീണ്ടും

തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂര്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി കൂട്ടായ്മയെ വീണ്ടും ആക്ഷേപിച്ച്  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. വയല്‍ക്കിളികള്‍ എരണ്ടകളാണെന്ന് പറഞ്ഞ സുധാകരന്‍, അവര്‍ വയലില്‍ ഇറങ്ങിയാല്‍ നെല്ലുമുഴുവന്‍ കൊത്തികൊണ്ടുപോകുമെന്നും പരിഹസിച്ചു. നിയമസഭയില്‍ ദേശീയപാത സബ്മിഷനുളള മറുപടിയിലാണ് ജി സുധാകരന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ ദേശീയപാതക്കായുള്ള സ്ഥലമെടുപ്പിനെതിരെ സമരരംഗത്തുള്ളത് വയല്‍ക്കിളികളല്ല, വയല്‍ക്കഴുകന്‍മാരാണെന്ന്  ജി സുധാകരന്‍ ആക്ഷേപിച്ചിരുന്നു. വികസനം, കാര്‍ഷികം, ധാര്‍മികം എന്നിവ യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്തവയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരരംഗത്തുണ്ട്. വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് വരികയാണ്. സമരം ചെയ്യുന്നത് പ്രദേശത്തിന് പുറത്തുള്ളവരെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

കാര്‍ഷികം അടിയന്ത പ്രധാന്യമുള്ള വിഷയമല്ല. അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് ദേശീയപാത അഥോറിട്ടി ഇന്നലെ രാത്രിയും വ്യക്തമാക്കിയിട്ടുണ്ട്. നന്ദിഗ്രാമിനെ കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ താരതമ്യം ചെയ്യരുത്. കീഴാറ്റൂരില്‍ സമരക്കാരെ വെടിയുതിര്‍ത്ത് വികസനവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. ഒരു കുഞ്ഞിനെപ്പോലും വെടിവെയ്ക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. വയല്‍ക്കിളികളുടെ സമരം കണ്ട് പ്രതിപക്ഷം മോഹിക്കേണ്ടെന്നും ജി സുധാകരന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com