രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റ് നിര്‍ബന്ധമല്ല ; യുഡിഎഫിന്റെ പരാതി തള്ളി

ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ല. 
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റ് നിര്‍ബന്ധമല്ല ; യുഡിഎഫിന്റെ പരാതി തള്ളി

തിരുവനന്തപുരം : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാരില്ലാത്തതിനാല്‍ മൂന്ന് പാര്‍ട്ടികളുടെ വോട്ട് എണ്ണരുതെന്ന യുഡിഎഫിന്റെ ആവശ്യം തള്ളി. വരണാധികാരിയാണ് പരാതി തള്ളിയത്. പോളിംഗ് ഏജന്റുമാരെ വെയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വരണാധികാരി അറിയിച്ചു. ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ല. വോട്ട് ഒരാളുടെ മൗലികാവകാശമാണെന്നും  വരണാധികാരി വ്യക്തമാക്കി. 

യുഡിഎഫ് പരാതി തള്ളിയതോടെ എല്‍ഡിഎഫിന് വോട്ട് കുറയുമെന്ന ആശങ്ക നീങ്ങി. ഏജന്റ് ഇല്ലാത്തതുമൂലം എല്‍ഡിഎഫിന് വോട്ട് കുറയില്ല. നിലവില്‍ സഭയില്‍ ഇടതുപക്ഷത്തിന് 90 അംഗങ്ങളുണ്ട്. 71 വോട്ടുകളാണ് വിജയിക്കാന്‍ ആവശ്യമായിട്ടുള്ളത്. 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പോളിം​ഗ് ഏജന്റുമാരെ നിയമിക്കാത്ത പാർട്ടികളുടെ വോട്ട് എണ്ണരുതെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യു​ഡി​എ​ഫ് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​ക്കാണ് പ​രാ​തി ന​ൽ​കിയത്. ഏജന്റുമാരെ നിയമിക്കാത്തത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണ മുന്നണിയിലെ സി​പി​ഐ, ജ​ന​താ​ദ​ൾ, എ​ൻ​സി​പി എ​ന്നി ക​ക്ഷി​ക​ൾ​ക്കാ​ണ് ഏ​ജ​ന്‍റു​മാ​രി​ല്ലാ​തി​രു​ന്ന​ത്. ഓ​രോ അം​ഗ​വും ചെ​യ്യു​ന്ന വോ​ട്ട് അ​ത​തു പാ​ർ​ട്ടി​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നി​യ​മി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​രെ കാ​ണി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. കൂ​റു​മാ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​പ്പ​ണ്‍ വോ​ട്ട്.

എന്നാൽ ഈ മൂ​ന്ന് പാ​ർ​ട്ടി​ക​ളും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രെ നിയോ​ഗിച്ചിരുന്നില്ല.  പോളിം​ഗ്  ഏ​ജ​ന്‍റു​മാ​രി​ല്ലാ​ത്ത പാ​ർ​ട്ടി​ക​ളു​ടെ വോ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നും യുഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com