വാട്സ്ആപ്പിൽ പ്രചരിച്ചത് സമാന ചോദ്യങ്ങൾ; ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിക്കാതെ വിദ്യാഭ്യാസമന്ത്രി

ചോദ്യപേപ്പറിലെ ചില സമാനചോദ്യങ്ങള്‍ വാട്‌സആപ്പില്‍ പ്രചരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.
വാട്സ്ആപ്പിൽ പ്രചരിച്ചത് സമാന ചോദ്യങ്ങൾ; ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിക്കാതെ വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്ററി പരീക്ഷയുടെ രണ്ടാം വര്‍ഷ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നത് സ്ഥിരീകരിക്കാതെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ചോദ്യപേപ്പറിലെ ചില സമാനചോദ്യങ്ങള്‍ വാട്‌സആപ്പില്‍ പ്രചരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നെ​ന്ന പ​രാ​തി​യി​ൽ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 21നു ​ന​ട​ത്തി​യ ഫി​സി​ക്സ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ത്തി വാ​ട്ട്സ് ആ​പ്പ് വ​ഴി പ്ര​ച​രി​പ്പി​ച്ച​താ​യാ​ണു പ​രാ​തി. തൃ​ശൂ​ർ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് വാ​ട്ട്സ് ആ​പ്പ് വ​ഴി ചോ​ദ്യ​പേ​പ്പ​ർ ല​ഭി​ക്കു​ക​യും തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​തു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് തു​ട​ർ​ന​ട​പ​ടി​ക്കാ​യി അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തി​നെ തു​ട​ർ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്കി​യി​രു​ന്നു. ചോ​ദ്യ​പേ​പ്പ​ർ പ​ക​ർ​ത്തി എ​ഴു​തി ത​യാ​റാ​ക്കി​യ രീ​തി​യി​ലാ​യി​രു​ന്നു വാ​ട്ട്സ് ആ​പ് വ​ഴി പ്ര​ച​രി​ച്ചി​രു​ന്ന​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com