ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണം; കോണ്‍ഗ്രസ് സഖ്യത്തിലൂന്നി വീണ്ടും യെച്ചൂരിയുടെ പ്രതികരണം

തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിച്ച് ബിജെപിയെ തോല്‍പ്പിക്കുന്നതിനാകണം മുന്‍ഗണന നല്‍കേണ്ടത്
ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണം; കോണ്‍ഗ്രസ് സഖ്യത്തിലൂന്നി വീണ്ടും യെച്ചൂരിയുടെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയെ നേരിടാന്‍ വേണ്ടി ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള തന്ത്രം മെനയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിലായിരുന്നു കോണ്‍ഗ്രസുമായും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടണമെന്ന നിലപാട് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ യെച്ചൂരി ആവര്‍ത്തിച്ചത്. 

ഫാസിസത്തെ തോല്‍പ്പിക്കാന്‍ ഇടതു ശക്തികള്‍ ഒരുമിച്ച് പൊതു പ്രക്ഷോഭത്തിന് അണിചേരണം. തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിച്ച് ബിജെപിയെ തോല്‍പ്പിക്കുന്നതിനാകണം മുന്‍ഗണന നല്‍കേണ്ടത്. 

തെരഞ്ഞെടുപ്പില്‍ യെച്ചൂരി സ്വീകരിക്കുന്ന നയം പിന്തുടരണം എന്ന നിലപാടാണ് സിപിഐ ഉള്‍ക്കൊള്ളുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ വേണ്ടത് നേതാക്കളല്ല, നയങ്ങളാണെന്ന പ്രതികരണമായിരുന്നു സെമിനാറില്‍ പങ്കെടുത്ത കെ.മുരളീധരന്‍ എംഎല്‍എ പങ്കുവെച്ചത്. തെറ്റുകൡ നിന്നും പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ പാര്‍ട്ടികളും, കേഡര്‍ പാര്‍ട്ടികളും മുന്നോട്ടു വരണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com