മാണി എപ്പോഴും യുഡിഎഫിനൊപ്പം: രമേശ് ചെന്നിത്തല 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാണിയെ മുന്നണിയിലെടുക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം വന്നിരിക്കുന്നത്.
മാണി എപ്പോഴും യുഡിഎഫിനൊപ്പം: രമേശ് ചെന്നിത്തല 

കോഴിക്കോട്: കെ.എം മാണി എപ്പോഴും യുഡിഎഫിനൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാണിയെ മുന്നണിയിലെടുക്കാന്‍ സിപിഎം തിരക്കിട്ട് ശ്രമങ്ങള്‍ നടത്തിവരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം വന്നിരിക്കുന്നത്.

രാജ്യസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കീഴാറ്റൂരില്‍ സിപിഎം നടത്തുന്ന ബദല്‍ സമരം അംഗീകരിക്കാനാവില്ല. സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ കാണാനാവുന്നത്. 
യല്‍ക്കിളികളുടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com